പ്രണയത്തിനു വേണ്ടി ജീവിതം ഹോമിച്ച റോമിലെ വാലന്റയിൻ പാതിരിക്ക് പ്രണയം സമരമായിരുന്നു. സ്വന്തം ജീവിതത്തിൽ പ്രണയമില്ലായിരുന്നു എങ്കിലും ഒരു തലമുറക്ക് പ്രണയമൂട്ടുകയായിരുന്നു. കുടുംബബന്ദങ്ങളുടേയും പ്രണയത്തിന്റേയും ചരടുകൾ തന്റെ സൈന്യത്തിന്റെവീര്യംകെടുത്തുമെന്ന രാജചിന്തയെ അനുരാഗമെന്ന ആയുദംകൊണ്ടു തകർക്കുകയായിരുന്നു വാലന്റയിൻ. രഹസ്യമായിയുവാക്കളെ വിവാഹം കഴിപ്പിച്ചു. എന്നിട്ടും വാലന്റയിൻ പാതിരിക്ക് രാജശാസനയുടെ ബലിക്കല്ലിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. ഇവിടെ വാലന്റയിന്റെമരണവും ഒരർദത്തിൽ സമരമാണ്. പ്രണയിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും വരും തലമുറക്ക് ജന്മം നലകുന്നതിനും അവകാശമുയർത്തിയ മഹത്തായ സമരം.
പ്രണയപുസ്തകത്തിലെ അവസാനതാളിലെ ചുകപ്പ് അമലയും, ജനാബ് സുനിലും.പ്രണയിച്ച് മതിയാകാതെ ജീവിതത്തിൽ നിന്നും വിടവാങ്ങിയ അവസാന രണ്ടുപേർ. കൊച്ചി അമ്രുത ഇൻസ്റ്റിറ്യുട്ട് ഓഫ് മെടിക്കൽ സയൻസിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി അമലയും ചെന്നൈ രാജാസ് ഡെന്റൽ കൊളേജ് ഒന്നാം വർഷബിടി എസ് വിദ്യാർഥി സുനിലും. പ്രണയത്തിന്റെ രക്തതാരകങ്ങളായി. പ്രണയത്തിന്റെ കറുത്തപട്ടണയും മുൻപ് വലത്കണങ്കാലിൽ തങളുടെ പേർ ചേർത്തെഴുതിയിരുന്നു. മരണത്തിന്റെ മൂടൽമഞ്ഞിൽ സ്വയം മൂടി.
കോളേജ് ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്നും നക്ഷത്രങ്ങൾക്കിടയിലേക്ക് പറന്നകന്നപ്പേൾ എന്താകും അമല ഓർമിച്ചിരിക്കുക? വീടിനരികിലെ കെട്ടിടത്തിൽ മരണത്തിന്റെ വരണമാല്യം കഴുത്തിലണിയുന്നേരം പുലരിനക്ഷത്രങ്ങളോട് സുനിൽ പറയാതെ പറഞ്ഞത് എന്താകും…?
എന്തുകൊണ്ടാണ് ഇങനെയൊക്കെ…?
പുതിയകാലത്തെപ്രണയം അറിയുന്നില്ലെ…?
പ്രണയം പുതിയകാലത്തെ തിരസ്ക്കരിക്കുകയാണോ…?
ഉത്തരം കിട്ടിയിരുന്നെങ്കിൽ അമലയും, സുനിലും പ്രണത്തെ മരണംകൊണ്ടുവരക്കേണ്ടി വരില്ലായിരുന്നു.
ജാതി-മത,സ്ത്രീ-പുരുഷ ചിന്തകൾ ശക്തമായി പിന്നൊട്ട് വലിക്കുന്നുണ്ടെങ്കിലും ഇതിനെയെല്ലാം മറികടന്ന് കുതിക്കുന്ന ഒരു തലമുറയെ നമുക്കിടയിൽ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.എങ്കിലും മേഘമുനകൊണ്ട് കോറിയാൽ പൊലും ഉടഞ്ഞുപോകുന്ന തരത്തിൽ ഈതലമുറയുടെ വികാരങ്ങൾ ദുർബലപ്പെടുത്തുണ്ടോ എന്ന് സംശയികക്കേണ്ടിയിക്കുന്നു.
അടുത്തകാലത്ത് ഇറക്കുമതിചെയ്ത ആശയമാണിത്.ഇന്ന് ഇതിന്റെ ആഘോഷം അരോചകമാണ്.സ്വർണമേതിരങളും, വിലകൂടിയ സമ്മാനങളും പ്രണയത്തെകളങ്കപെടുത്തുകയേ ചെയ്യു.
നമ്മുടെ ചാനലുകളും എഫ് എം റേഡിയോകളും ഈ ദിനത്തിൽ പ്രണയത്തെ പൈങ്കിളി വത്കരിക്കുന്നു. വെള്ളം ചേർത്ത് നേർപ്പിച്ച് നേർപ്പിച്ച് അവർ പ്രണയത്തെ വികലമാക്കുന്നു.“ഞങൾ പൂർണരല്ല എന്ന തിരിച്ചറിവാണ് ഇത്തരം ദിനങൾ ഓർമപ്പെടുത്തുന്നത്.ഇതിന്റെ അടുത്തഘട്ടം അതിജീവത്തിന്റേതാണ്. അത് പുരോഗമനത്തിന്റേതാണ്.രോഗങ്ങളുടെ പേരിൽ പോലും ദിനങ്ങൾ വന്നു കഴിഞ്ഞു. ‘എയിഡ്സ് ദിനം’ അങ്ങിനെയുണ്ടായതാണ്. കണ്ടുപിടിക്കാൻ പോകുന്ന പലരോഗങ്ങളും ഒരു പക്ഷേഇങ്ങനെ ദിനങ്ങളായി കൊണ്ടാടപ്പെടാം. ഇനിയൊരു നിദ്രാദിനം ഉണ്ടായിക്കൂടെന്നില്ല. തിരക്കുകൊണ്ടും സംഘർഷങ്ങൾ കൊണ്ടും നന്നായി ഉറങ്ങാൻ പറ്റാത്ത കാലമാണിത്.
കേരളം ഇത്തവണ വാലന്റയിൻ ദിനം ആഘോഷിക്കുന്നത് love jihadh പോലുള്ള തർക്കങ്ങളുടെനടുവിലാണ്. പ്രണയത്തിന്റെപേരിൽ ഒരു മതവിഭാഗംനടത്തുന്നു എന്ന് പറയുന്ന മതപരിവർത്തനത്തിന് സാക്ഷികളും തെളിവുകളുമില്ല, നീതിപാലകരും കോടതിയും ഇത്തരം പരിവർത്തനം നടന്നിട്ടില്ല എന്ന് സമർഥിക്കുന്നു. എന്നിട്ടും ചിലർ love jihadh ന്റെ പേരിൽ പ്രണയത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.പ്രണയത്തെ മത-ജാതി ചിന്തകളുടെ അകങ്ങളിൽ കെട്ടിയടക്കാനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുന്നു.
നമ്മുടെ ക്യംപസുകൾ ഇത്തവണ വാലന്റയിൻ ദിനത്തിൽ ആരോഗ്യകരമായ സംവാദങ്ങൾക്ക് ഇടമൊരുക്കും എന്ന് പ്രതീക്ഷിക്കാം.
2010 ഫെബ്രുവരി 11, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
